printer
കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. പി.ആർ. രാജു, ഇ.വി. രാജൻ, രാജീവ് ഉപ്പത്ത്, എം.ആർ.പ്രശാന്ത് എന്നിവർ സമീപം

മൂവാറ്റുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.എം.ഹസൈനാർ, ജില്ലാ പ്രസിഡന്റ് ഇ.വി. രാജൻ, ബിനു പോൾ, സാനു പി. ചെല്ലപ്പൻ, ബിനു വി.മാത്യു, കെ.ബി. വിജയകുമാർ, അനിൽ ഞാളുമഠം, പി.ജി. അനിൽകുമാർ, എം.ആർ. പ്രശാന്ത്, സിറാജ് കെ.എ, ബേബി മാത്യു , എ.എ. റഫീക്ക് എന്നിവർ പ്രസംഗിച്ചു. അച്ചടിജോലികൾ അയൽസംസ്ഥാന ലോബി കൈയടക്കുന്നതുമൂലം കേരളത്തിലെ പ്രസുകൾക്ക് തൊഴിൽ നഷ്ടവും സംസ്ഥാന സർക്കാരിന് നികുതി നഷ്ടവും ഉണ്ടാകുന്നതിനായി സമ്മേളനം വിലയിരുത്തി. ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭാരവാഹികളായി പി.ആർ. രാജു (പ്രസിഡന്റ്), ബേബി മാത്യു (വൈസ് പ്രസിഡന്റ്), എം.ആർ. പ്രശാന്ത് (സെക്രട്ടറി), ബിബിൻ ചാക്കോ (ജോയിന്റ് സെക്രട്ടറി), സിറാജ് കെ.എ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.