അങ്കമാലി : . കറുകുറ്റി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഏഴാറ്റുമുഖത്ത് പാറേക്കാട്ടിൽ തോമസിന്റെ നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽഇന്നലെ രാത്രികൂറ്റൻ മരം മറിഞ്ഞു വീണു. തൊട്ടടുത്തുള്ള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നും 104 ഇഞ്ച് വണ്ണവും 120 അടിയോളം ഉയരവും അറുപത് വർഷത്തോളം പഴക്കവുമുള്ള കൂറ്റൻ കുമിൾ മരമാണ് മറിഞ്ഞ് വീണത്.വീടിനോട് ചേർന്ന് നിൽക്കുന്നമൂന്ന് മരങ്ങളുടെ അടിഭാഗം കേട് വന്നത് ചൂണ്ടിക്കാണിച്ച് വെട്ടിമാറ്റുവാൻ 2017 സെപ്തംബർ 28 ന് ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫിസിൽ തോമസ് അപേക്ഷ നൽകിയിരുന്നു.എന്നാൽ മരങ്ങളുടെ പരിശോധനക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് 2018 നവംബറിൽ മാത്രമാണ്.പരിശോധനക്ക് ശേഷം തുടർനടപടികൾ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ച് പോകുകയും ചെയ്തു. മരങ്ങൾ വെട്ടിമാറ്റും എന്ന പ്രതീക്ഷയിൽ തോമസ് വീടുപണി ആരംഭിക്കുകയും ചെയ്തു.താഴ്ന്ന പ്രദേശമായതിനാൽ പത്ത് അടിയോളം ഉയരത്തിൽ കരിങ്കൽകൊണ്ട് കെട്ടി കോൺക്രീറ്റ് പില്ലറുകൾ തീർക്കുകയും അടി നില മുഴുവനായും വാർക്കുകയും ചെയ്തിരുന്നു.ഇതിനു മുകളിലക്കാണ് മരം വീണത്. വീടിന്റെ കരിങ്കൽ കെട്ടുകൾക്ക് ഇളക്കംതട്ടി യിട്ടുണ്ട്.കർഷകനായ തോമസ് പത്ത് ലക്ഷംരൂപ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്താണ് വീടുപണി ആരംഭിച്ചത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി .തുടർന്ന് തിങ്കളാഴ്ചതന്നെ അപകട ഭീഷണി ഉയർത്തുന്ന മറ്റ് രണ്ട് മരങ്ങളും വെട്ടിമാറ്റി.മൂന്ന് വർഷം മുൻപ് തോമസിന്റെ തൊഴുത്തിന് മുകളിലേക്കും മരം വീണ് അപകടമുണ്ടായി.
വെട്ടിമാറ്റുവാൻഅപേക്ഷ 2017 സെപ്തംബർ
പരിശോധന2018 നവംബറിൽ
മരം നിലംപൊത്തിയത് 2019 ജൂലായിൽ