തൃക്കാക്കര : അടച്ചിട്ട വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. തൃക്കാക്കര മരോട്ടിച്ചുവട് സഹകരണ റോഡിൽ പുല്ലൻവീട്ടിൽ ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരക്കും എട്ടിനും ഇടയിലാണ് സംഭവം. ഈ സമയം വീട് പൂട്ടി വീട്ടുകാർ പുറത്തുപോയിരുന്നു.അടുക്കള ഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇരുപതു പവനോളം സ്വർണം വേറെ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വീട്ടുകാർ തിരികെയെത്തി അകത്തു കയറിയപ്പോൾ മുറിക്കുള്ളിൽ അലമാരയിലെ സാധനങ്ങൾ ചിതറിക്കിടക്കുന്നതുകണ്ട് ബഹളം വച്ചപ്പോൾ കള്ളൻ ഓടി രക്ഷപെട്ടു. തൃക്കാക്കര പൊലീസ് കേസെടുത്തു.