കിഴക്കമ്പലം: പ്രളയത്തിൽ വീട് തകർന്നവർക്ക് വീട് നിർമ്മിച്ചു നൽകുന്ന കെയർഹോം പദ്ധതിയുടെ ഭാഗമായി മലയിടം തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മുൻ എം പി പി. രാജീവ് നിർവഹിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ മുല്ലാനമോളം ഐരംകുഴി മലയിൽ വേലായുധനാണ് വീട് നൽകിയത്. 6 ലക്ഷം രൂപ ചെലവായി. പ്രസിഡന്റ് ടി.ടി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ഏലിയാസ് എം.കെ. അനിൽകുമാർ, പുഷ്പാദാസ്, ചാക്കോ.പി.മാണി, കെ.വി. എലിയാസ്, ജിൻസ്.ടി.മുസ്തഫ എന്നിവർ സംസാരിച്ചു.