കിഴക്കമ്പലം: രാത്രിയിൽ കോഴിമാലിന്യങ്ങളും അറവു മാലിന്യങ്ങളും തള്ളാനെത്തിയ ആളെ നാട്ടുകാർ പിടികൂടി. ചിത്രപ്പുഴ പോഞ്ഞാശേരി റോഡിൽ കരിമുകൾ ഉരുട്ടിമുക്കിലാണ് സംഭവം. അറവുശാലയും കോഴിഫാമും നടത്തുന്നയാളാണ് കഴിഞ്ഞദിവസം രാത്രി 11.30 ഓടെ പെട്ടി ഓട്ടോറിക്ഷയിൽ മാലിന്യങ്ങളുമായി എത്തിയത്.നാളുകളായി ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. വാഹനവും പിടികൂടി.