കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജില്ലയിലെ എസ്.എസ്.എൽ.സി. മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.ജുലായ് 13 ന് കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന മാർത്തോമ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസാണ് വേദി. 500 ലധികം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ്. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് 0484-2422458