പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ഉദ്ഘാടനം കൺവെൻഷനും സാന്ത്വനഫണ്ട് വിതരണവും നടന്നു. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ. പ്രകാശം അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനഫണ്ട് വിതരണം ജില്ലാ ട്രഷറർ സി.കെ. ഗിരി നിർവഹിച്ചു. ടി.എ. ബേബി, ഒ.ബി. സോമൻ, പ്രൊഫ. ഇ.കെ. പ്രകാശൻ, ടി.വി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.