പനങ്ങാട്: എം.കെ. രാഘവൻ കുടുംബയൂണിറ്റ് യോഗം മുട്ടത്തിൽ വേണുവിന്റെ വസതിയിൽ ചേർന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകനും ശ്രീനാരായണ സന്ദേശപ്രചാരകനുമായ ഇ.ജി. സുഗുണാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. എ.ഡി. ധനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ എം.എസ്. ഷാജി, ഷിജു മുട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.