നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ യു.എസ് പൗരത്വമുള്ള മലയാളി യാത്രക്കാരനിൽ നിന്നും ആറര ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. പൂവപ്പള്ളിയിൽ സുധാകരൻ ഷാജിയാണ് സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫിന്റെ പിടിയിലായത്.
തിങ്കളാഴ്ച്ച രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിൽ മുംബായ് വഴി യു.എസിലേക്ക് പോകാനെത്തിയതാണ് സുധാകരൻ ഷാജി. പോക്കറ്റിലായിരുന്നു 9,250 യു.എസ് ഡോളർ.