നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 18 ലക്ഷത്തോളം രൂപ വിലവരുന്ന 618 ഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന കോഴിക്കോട് പൂക്കുന്ന് പട്ടത്ത് അജ്മൽ ഫിനോയാണ് ഇന്നലെ രാവിലെ കസ്റ്റംസ് പരിശോധനക്കിടയിൽ കുടുങ്ങി​യത്.