ആലുവ: ഷോപ്പുകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ ആലുവയിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.ആർ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ, ഷോപ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി. സജി എന്നിവർ സംസാരിച്ചു. എസ്. കൃഷ്ണമൂർത്തി സ്വാഗതവും കെ.വി. മനോജ് നന്ദിയും പറഞ്ഞു.
പി.ആർ. മുരളീധരൻ (പ്രസിഡന്റ്), എസ്. കൃഷ്ണമൂർത്തി (വൈസ് പ്രസിഡന്റ്), കെ.വി. മനോജ് (സെക്രട്ടറി), മേഴ്‌സി ജോർജ്ജ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.