vayana
ആരക്കുഴ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെയും, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : ആരക്കുഴ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെയും പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി.സി. ജോണി അദ്ധ്യക്ഷത വഹിച്ചു. എം.എം. പ്രഭാകരൻ, ബ്‌ളോക്ക് സാക്ഷരതാ കോ ഓർഡിനേറ്റർ മാസി മാത്യു, കെ.ഡി. ജോസഫ്, ടി. ശ്യാമള എന്നിവർ പ്രസംഗിച്ചു. കവിതാപാരായണം, നാടൻപാട്ട്, മോണോആക്ട്, നാടകം എന്നിവയും ഉണ്ടായിരുന്നു. നാടൻപാട്ടുകളുടെ ദൃശ്യാവിഷ്‌കാരം സന്ധ്യാമണിയുടെ നേതൃത്വത്തിൽ അരങ്ങേറി.