ആലുവ: ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സാമൂഹ്യനീതി കർമ്മസമിതി യോഗം സംസ്ഥാന സമിതിയംഗം കെ.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. 25ന് സാമൂഹ്യ നീതി കർമ്മസമിതി താലൂക്ക് കൺവെൻഷൻ നടത്താൻ തീരുമാനമാനിച്ചു.
ടി. വിജയൻ കൺവീനറായും, വേണുഗോപാൽ, പി വി. ചന്ദ്രൻ എന്നിവർ സഹകൺവീനർമാരായും സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ജി. സുന്ദർ, അമ്പാട്ട് സുബ്രമണ്യൻ, കെ.പി. ത്രിദീപൻ, കെ.ജി. ഹരിദാസ്, എം.കെ. വത്സലൻ എന്നിവർ സംസാരിച്ചു.