മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ് 53-ാംമത് ബാച്ച് 13,14 തീയതികളിൽ എസ്.എൻ. ബിഎഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 13 ന് രാവിലെ 9.30ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇൻ ചാർജ് അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറയും.
യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ. തമ്പാൻ, അഡ്വ.എൻ. രമേശ്, യൂണിയൻ കൗൺസിലർമാരായ എം.ആർ. നാരായണൻ, പി.ആർ. രാജു, ടി.വി. മോഹനൻ, വി.എൻ. വിജയൻ, എ.സി. പ്രതാപചന്ദ്രൻ ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, ശ്രീനിവാസൻ, യൂണിയൻ യൂത്ത് മൂമെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി ശ്രീജിത് പി.എസ്. എന്നിവർ പ്രസംഗിക്കും. കുടുംബ ഭദ്രത എന്ന വിഷയത്തിൽ 10.30ന് ഡോ. പി.വി. സുരാജ് ബാബുവും സ്ത്രീ, പുരുഷ മന:ശാസ്ത്രം എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2 ന് ക്ലിനിക്കൽ സെെക്കോളജിസ്റ്റ് റവ. ഫാ. ഡോ. എഡ്വേർഡ് ജോർജും ക്ലാസെടുക്കും.
ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ 14 ന് ന് രാവിലെ 10 ന് കോട്ടയം യൂണിയൻ വെെസ് പ്രസിഡന്റ് വി.എം. ശശിയും സ്ത്രീപുരുഷ ലെെംഗികത, ഗർഭധാരണം, പ്രസവം ശിശു പരിപാലനം എന്നവിഷയത്തിൽ ഉച്ചയ്ക്ക് 2 ന് ഗവ. ഗെെനക്കോളജിസ്റ്റ് ഡോ. പ്രിൻസ് സ്ലീബയും ക്ലാസെടുക്കും. വെെകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.