കൊച്ചി: പ്രശസ്ത ഫാഷൻ ഡിസൈനർ നിധി ചോർഡിയ ഒരുക്കുന്ന നിധീസ് എൻവോഗ് പ്രദർശനം ഈമാസം 12, 13 തിയതികളിൽ പനമ്പിള്ളിനഗറിലെ അവന്യൂ സെന്ററിൽ നടക്കും.

വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഗൃഹാലങ്കാരം, ബേക്കിംഗ് ഉത്പന്നങ്ങൾ എന്നിവയാണ് 28 സ്റ്റാളുകളിൽ ഒരുക്കുകയെന്ന് നിധി ചോർഡിയ പറഞ്ഞു. രാവിലെ 10.30 മുതൽ വൈകിട്ട് 8 വരെയാണ് സമയം.