mes
എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ്‌ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്‌സ് അസോസിയേഷൻ 'പരിസ്ഥിതി മലിനീകരണവും സാധ്യമായ പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ച സെമിനാറിൽ കേരള മലിനീകരണ നിയന്ത്രണ ബോർഡ്‌ പെരുമ്പാവൂർ ബ്രാഞ്ച് എഞ്ചിനീയർ കെ.എസ്. ദിനേശ്‌ ക്ളാസെടുക്കുന്നു

ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർപിള്ള കോളേജ്‌ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'പരിസ്ഥിതി മലിനീകരണവും സാധ്യമായ പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള മലിനീകരണ നിയന്ത്രണ ബോർഡ്‌ പെരുമ്പാവൂർ ബ്രാഞ്ച് എഞ്ചിനീയർ കെ.എസ്. ദിനേശ്‌ ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ. താജുദ്ദീൻ, കോമേഴ്‌സ് വകുപ്പ്‌ കോഡിനേറ്റർമാരായ അസി. പ്രൊഫ. വി.എം. ലഗീഷ്, അസി. പ്രൊഫ. ബെറ്റ്‌സി മാനുവൽ എന്നിവർസംസാരിച്ചു.