manjalamkuzhi-ali
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'സേവ് ചെങ്ങമനാട് പദ്ധതി' പ്രകാരം നിർമ്മിക്കുന്ന ആറാമത്തെ വീടിന് മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ തറക്കല്ലിടുന്നു

നെടുമ്പാശേരി: പ്രളയബാധിതരെ സഹായിക്കാൻ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'സേവ് ചെങ്ങമനാട് പദ്ധതി' പ്രകാരം നിർമ്മിക്കുന്ന ആറാമത്തെ വീടിന് മുൻ മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ തറക്കല്ലിട്ടു. ഏഴാം വാർഡിൽ കപ്രശ്ശേരി കാങ്കുഴി വീട്ടിൽ സക്കീറിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ, എം.കെ.എ. ലത്തീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആശ ഏലിയാസ്, മെമ്പർമാരായ ജെർളി കപ്രശ്ശേരി, അബ്ദുൾ ഖാദർ ടി എം, ജയന്തി അനിൽകുമാർ, സുചിത്ര സാബു, കെ.എം. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.