മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ആത്മ പദ്ധതി പ്രകാരം സംയോജിത കൃഷി നടപ്പിലാക്കുന്നതിന് മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലുള്ള കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 50 സെന്റ് വരെ കൃഷിയിടമുള്ള മറ്റ് കൃഷി അനുബന്ധ മേഖലകൾ നടപ്പിലാക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷകൾ നൽകുന്നതിനും 20നു മുമ്പായി പഞ്ചായത്തുതലത്തിൽ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.