കൊച്ചി: ജില്ലയിൽ നവകേരളം മിഷനുകീഴിലുള്ള പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്ലാനിംഗ് ഹാളിൽ യോഗം ചേരും. ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്, ഹരിതകേരളം, ശുചിത്വമിഷനുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേന രൂപീകരണം, ഹരിതചട്ടപാലനം, നഗരസഭ പരിധികളിലെ മാലിന്യനിർമാർജ്ജനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.