വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ക്വിസ് മത്സരവും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഞാറക്കൽ സെന്റ് മേരീസ് യുപി സ്‌കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാദ്ധ്യാപിക ജെയ്‌സ് ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ലാ കോഓർഡിനേറ്റർ മരിയ ഗൊരേറ്റി, മാത്യൂസ് പുതുശ്ശേരി, ഗീത എന്നിവർ പ്രസംഗിച്ചു.