ആദ്യ ശുചീകരണയജ്ഞം 13ന് രാവിലെ ഏഴു മണി മുതൽ
കൊച്ചി: ജില്ലയെ മാലിന്യമുക്തമാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'എന്റെ ക്ലീൻ എറണാകുളം'പദ്ധതിയ്ക്ക് ജുലായ് 13ന് തുടക്കമാകും.പദ്ധതിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. യജ്ഞത്തിന്റെ ആദ്യ ഘട്ടത്തിൽ മുട്ടം മെട്രോ സ്‌റ്റേഷൻ മുതൽ അമ്പാട്ടുകാവ് വരെയുള്ള ദേശീയപാതയോരമാണ് ശുചിയാക്കുക.
ശുചീകരണം രാവിലെ ഏഴു മണിയ്ക്ക് ആരംഭിക്കും. കളമശ്ശേരി പോളിടെക്‌നിക് കോളേജ്, എസ്.സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള 250 നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും അൻപൊട് കൊച്ചി വളണ്ടിയർമാരും പങ്കാളികളാകും. 20 വളണ്ടിയർമാരടങ്ങുന്ന വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്ത് മീറ്റർ അകലത്തിൽ ശുചീകരണം നടത്തും.