പെരുമ്പാവൂർ: എൽ.ഡി.എഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിൽ ചെയർപേഴ്‌സൻ അവിശ്വാസത്തിലൂടെ പുറത്തായി.

27 അംഗ കൗൺസിലിൽ 13 ന് എതിരെ 14 വോട്ടിനാണ് ചെയർപേഴ്‌സൺ സതി ജയകൃഷ്ണനെ യു.ഡി.എഫ് പുറത്താക്കിയത്. പ്രമേയത്തെ അനുകൂലിച്ച് 14 പേർ വോട്ട് ചെയ്തതോടെ മറ്റുള്ളവർ മാറിനിന്നു. ബി.ജെ.പിയും സ്വതന്ത്രരും പി.ഡി.പിയും കോൺഗ്രസ് പിന്തുണച്ചതാണ് അവിശ്വാസം പാസാകാൻ ഇടയാക്കിയത്.
മുഴുവൻ കൗൺസിലർമാരും പങ്കെടുത്ത ചർച്ചയിൽ ചെയർപേഴ്സന്റെ ഏകാധിപത്യ നിലപാടുകൾക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
നഗരസഭയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പോലും പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു.

വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി പ്രതിപക്ഷം നടത്തുന്ന നാടകമാണ് ഈ അവിശ്വാസ പ്രമേയമെന്നാണ് എൽഡിഎഫിന്റെ നിലപാട്.

നഗരസഭയിലെ കക്ഷിനില

എൽ.ഡി.എഫ് 13

യു.ഡി. എഫ്. 8

ബി.ജെ.പി 3

പി.ഡി.പി 1

സ്വതന്ത്രർ 2