പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിക്കുന്ന നാല് വീടുകൾക്ക് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. ചിറ്റാറ്റുകര പഞ്ചായത്തിലെ വലിയപല്ലംതുരുത്ത് കയഞ്ചിറ ശിവൻ, കണ്ടത്തിൽ കുട്ടൻ, ആളംതുരുക്ക് രാമപറമ്പിൽ ഷീല ചന്ദ്രൻ, കോട്ടവള്ളി ചെറിയപ്പിള്ളി കുന്നുതറ റീന തദേവൂസ് എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, എം.പി പോൾസൺ, പി.സി. നീലാംബരൻ, വി.ആർ. ജെയിൻ, എം.എസ്. സജീവ്, വി.എച്ച്. ജമാൽ, ജോബി, എം.എസ്. റെജി, സ്റ്റെഫി തുടങ്ങിയവർ പങ്കെടുത്തു. ഹാബിറ്റാസ് ഫോർ ഹ്യൂമാനിറ്റി, എച്ച്.ഡി.എഫ്.സി, ഇസാഫ് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.