accident
ഈസ്റ്റ് മാറാടിയിലുള്ള മാറാടി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞ കാർ

മൂവാറ്റുപുഴ: കാർ നിയന്ത്രണം വിട്ട് ഈസ്റ്റ് മാറാടിയിലെ മാറാടി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ആർക്കും പരിക്കില്ല. എം.സി റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ആയിരുന്നു അപകടം. കടയിരുപ്പ് സ്വദേശി ബിനോയിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ബാങ്കിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ ഇടിച്ചു തകർത്തു. കെട്ടിടത്തിന്റെ വാതിൽ, ഗ്ലാസ്, മതിൽ, ബോർഡ്, ജലവിതരണ പൈപ്പ് എന്നിവയ്ക്കും കേടുപാടുണ്ടായി.