മൂവാറ്റുപുഴ : ടയർ വർക്കേഴ്‌സ് അസോസിയേഷൻ മേഖലാ പൊതുയോഗവും പ്രതിഭാസംഗമവും 12നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേരുന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ വിനോദ് മാത്യു അദ്ധ്യക്ഷത വഹിക്കും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കുമെന്ന് മേഖലാ സെക്രട്ടറി കെ.കെ. രാജൻ അറിയിച്ചു.