അങ്കമാലി: ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു .വാഹനത്തിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ പുലർച്ചെ 5 മണിയോടെ ദേശീയപാതയിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ മുമ്പിലായിരുന്നു അപകടം. ഹോസൂരിൽ നിന്നും പൂക്കളുമായി വൈറ്റിലയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി സെന്റ് ജോസഫ് ഹൈസ്ക്കൂളിന്റെ മതിലിൽ ഇടിച്ചു മറയുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂർ ഒരു വരി ഗതാഗതം തടസപ്പെട്ടു. അങ്കമാലി ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ വാഹനം റോഡിൽ നിന്നുംമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.