സംഘാടക സമിതി രൂപീകരണ യോഗം 11 ന്

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ - ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) ദേശീയ എക്സിക്യൂട്ടീവ് യോഗം സെപ്‌തംബർ 28,29 തീയതികളിൽ ആലുവ വൈ.എം.സി.എ ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് ദേശീയ സെമിനാറും സംഘടിപ്പിക്കും.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 11ന് വൈകിട്ട് നാലു മണിക്ക് ആലുവ കാരോത്തുകുഴി ജംഗ്‌ഷനിൽ സി.അച്യുതമേനോൻ സെന്ററിൽ ചേരും. വിവിധ രംഗങ്ങളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ അറിയിച്ചു.