bindu-gopalakrishnan
ബിന്ദു ഗോപാലകൃഷ്ണൻ

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ബിന്ദു ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. മുൻ ധാരണപ്രകാരം മിനി ബാബു രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യു.ഡി.എഫ് അംഗങ്ങൾ എല്ലാവരും ബിന്ദു ഗോപാലകൃഷ്ണന് വോട്ട് രേഖപ്പെടുത്തിയെങ്കിലും ഡി.സി.സിയിലും കെ.പി.സി.സി യിലും അവർക്കെതിരെ പരാതിപ്പെട്ട 6 അംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. നരേന്ദ്രമോദിയെ പ്രശംസിച്ച് നവ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതുമായുണ്ടായ വിവാദം പിന്നീട് പാർട്ടി മേൽഘടകങ്ങളിൽ പരാതി സമർപ്പിക്കുന്നതിൽ വരെ എത്തിയിരുന്നു.
കെ.പി. വർഗീസ്, പോൾ ഉതുപ്പ്, മിനി ബാബു, എം.പി.പ്രകാശ്, സിസിലി ഈയോബ്, സീനബിജു എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചത്.