പള്ളുരുത്തി: ഗവ.യു.പി.സ്ക്കൂളിൽ അദ്ധ്യാപക-രക്ഷാകർത്തൃ വാർഷിക പൊതുയോഗം സ്ക്കൂൾ ഹാളിൽ നഗരസഭാംഗം ടി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക കെ.സി. രുഗ്മിണി, എസ്.പ്രിയം ജനി, ഗ്രേസി ജോളി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.