കൊച്ചി: കിടപ്പാടം എഴുതി നൽകാം എന്ന പേരിൽ പണം സ്വീകരിച്ച ശേഷം നടപടിയെടുക്കാത്ത ജി.സി.ഡി.എയ്ക്ക് എതിരെ കിടപ്പാടസമരസമിതിയുടെ നേതൃത്വത്തിൽ 25ന് കിടപ്പാട മാർച്ച് സംഘടിപ്പിക്കും. എസ്റ്റേറ്റ് ഓഫീസറെ സംരക്ഷിക്കുന്ന ജി.സി.ഡി.എ അധികൃതർക്കെതിരെ രാവിലെ 11നാണ് മാർച്ച്. പനമ്പിള്ളി നഗർ മഹാത്മാകോളനിയിൽ താമസിക്കുന്നവരെ പണം സ്വീകരിച്ച ശേഷം ഏഴ് വർഷമായി ജി.സി.ഡി.എ പറ്റിക്കുകയാണെന്ന് കിടപ്പാട സമരസമിതി ആരോപിക്കുന്നു. അനുകൂല കോടതിവിധി സമ്പാദിച്ചവർക്ക് പോലും ഭൂമി നൽകാതെ അപ്പീലിന് പോവുകയാണ് ജി.സി.ഡി.എ അധികൃതരെന്നും ഇവർ പറയുന്നു. വിവിധ രാഷ്ട്രീയകക്ഷികൾ ഒത്തുചേർന്ന് രൂപീകരിച്ചതാണ് കിടപ്പാട സമരസമിതി.