കൊച്ചി: രവിപുരം ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി. ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സർക്കാർ അംഗീകരിച്ചിട്ടുള്ള നേത്ര ചികിത്സകൾ ഇനി മുതൽ ചൈതന്യ ഐ ഹോസ്പിറ്റലിൽ സൗജന്യമായി ലഭിക്കും. കുടുംബത്തിലെ എല്ലാവർക്കും സൗജന്യ ചികിത്സ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ചൈതന്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഡേവിഡ് പറമ്പിത്തറ, ചിയാക് പ്രോജക്ട് മാനേജർ പി.ജെ. അജാസ്, ജെയ്‌സൺ തോമസ്, ഡോ.പീറ്റർ ടി.ഐ, ഡോ. പ്രശാന്ത് റഫേൽ, ഡോ.ലീന പിള്ള, ഡോ. സനിത സത്യൻ തുടങ്ങിയവർ പങ്കെടുത്തു.