കൊച്ചി: വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ ബി.ഡി.ജെ.എസ് വനിതാ സേന. വൈദ്യുതി നിരക്ക് കൂട്ടിയ ഇടതു സർക്കാർ കേരള ജനതയോട് കാട്ടുന്ന പക പോക്കൽ ആണെന്ന് ഭാരത് ധർമ്മ മഹിളാ സേന തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ധന്യാ ഷാജി പറഞ്ഞു. താരിഫ് എന്നു പറഞ്ഞ് നിലവിൽ കൊള്ളയടിക്കുന്ന ഇടതു സർക്കാർ പ്രഖ്യാപിച്ച ഈ വർദ്ധനവിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവരുവെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് വിജയൻ അറിയിച്ചു.