പറവൂർ : സർക്കാർ ജോലി കിട്ടിയെന്ന കാരണത്താൽ തടഞ്ഞുവച്ച ലൈഫ് പദ്ധതി പ്രകാരമുള്ള തുക അനുവദിച്ചു നൽകാൻ ഹൈകോടതി ഉത്തരവിട്ടു. ചിറ്റാറ്റുകര പഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന തൂയിത്തറ വീട്ടിൽ സനിത സനീഷിനാണ് അനുകൂല വിധിയുണ്ടായത്. 2018 – 2019 കാലയളവിൽ വീടുവയ്ക്കാൻ അനുവദിച്ച തുകയിൽ ലഭിക്കാനുള്ള 2 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. 2 ഘഡുക്കളായി 2 ലക്ഷം രൂപ ലഭിച്ചശേഷമാണ് ആരോഗ്യ വകുപ്പിൽ ജോലി കിട്ടിയത്. സർക്കാർ ജോലി ലഭിച്ചതിനാൽ ബാക്കി തുക അനുവദിക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.