കൊച്ചി: പുനർജനി 2010 ചാരിറ്റബിൾ ട്രസ്റ്റിന്റെയും സെന്റ് തെരേസാസ് കോളേജ് സോഷ്യൽ സർവീസ് സ്കീമിന്റെയും ഹോം സയൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഓട്ടിസം സംബന്ധമായ സൗജന്യ സ്ക്രീനിംഗ് പ്രോഗ്രാം ജൂലായ് 13ന് നടക്കും. രണ്ട് വയസ് മുതൽ 5 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പ്രോഗ്രാം. സെന്റ് തെരേസാസ് കോളേജ് സയൻസ് ബ്ളോക്ക് ഹാളിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക്: 0484 2362929,​ 9895830490.