തൃക്കാക്കര : ഇന്ധന വില വർദ്ധനക്കെതിരെ സി .പി .എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കാക്കനാട് ലോക്കൽ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ജംഗ്ഷൻ ചുറ്റി കാക്കനാട് ഓപ്പൺ സ്റ്റേജിന് മുന്നിൽ സമാപിച്ചു.തൃക്കാക്കര നഗര സഭ വൈസ്.ചെയർമാൻ കെ .ടി എൽദോ,നേതാക്കളായ കെ .എൻ രാധാകൃഷ്ണൻ,സി .എൻ അപ്പുകുട്ടൻ,കെ. മോഹനൻ,നഗര സഭ കൗൺസിലർ സി .എ നിഷാദ്,ടി .എ സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.