പനങ്ങാട്: മരട് വടക്ക്എസ്.എൻ.ഡി.പി 1522-ാം നമ്പർ ശാഖയുടെ കീഴിലുള്ള തുരുത്തി ഭഗവതി ക്ഷേത്തിൽ നാളെ പ്രതിഷ്ഠാമഹോത്സവം നടക്കും. പറവൂർരാകേഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി പ്രമോദും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 5ന് നിർമ്മാല്യം, തുടർന്ന് അഭിഷേകം, പ്രഭാതപൂജ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. 9ന് വിശേഷാൽകലശം, ശ്രീഭൂതബലി, പ്രസാദഊട്ട്, വൈകിട്ട് 6.15ന് ദിപാരാധനക്ക് ശേഷംകളമെഴുത്തും പാട്ടും.