rajaprathima
രാജപ്രതിമയുടെ സുരക്ഷാവേലിയുടെ കരിങ്കൽ തൂണ് വാഹനമിടിച്ച് തകർന്നു

തൃപ്പൂണിത്തുറ : സ്റ്റാച്യു ജംഗ്ഷനിൽ കൊച്ചി മഹാരാജാവിന്റെ പ്രതിമയുടെ ചുറ്റുമായി സ്ഥാപിച്ച സുരക്ഷാ വേലിയുടെ കരിങ്കൽ തൂണ് അജ്ഞാതവാഹനമിടിച്ച് തകർന്നു.
ഇന്നലെ പുലർച്ചെയാണ് സംഭവം. സ്റ്റാച്യുവിന്റെ തെക്ക് കിഴക്കെ മൂല ഭാഗത്തുള്ള കരിങ്കൽ തുണിന്റെ മുകൾഭാഗം വാഹനം തട്ടി അടർന്നുവീണതാണെന്ന് സംശയിക്കു ന്നു. തകർന്ന വീണ ഭാഗം ആരോ എടുത്ത് തൂണിനോട് ചേർത്ത് വെച്ചിട്ടുണ്ട്.. വീതി കുറഞ്ഞ റോഡിൽ വലിയ വാഹനം ഓവർ ടേക്ക് ചെയ്തപ്പോൾ തൂണിൽ തട്ടിയതായിരിക്കാനാണ് സാദ്ധ്യത.
സ്റ്റാച്യുവിന് തെക്കുഭാഗത്ത് കച്ചവടം ചെയ്തിരുന്നവരെ ഒഴിപ്പിച്ച് കെട്ടിടം ഇടിച്ചു നിരത്തി സ്ഥലം സർക്കാർ ഏറ്റെടുത്തിട്ട് കൊല്ലങ്ങളായെ ങ്കിലും ഈ ഭാഗത്ത് റോഡ് വികസിപ്പിച്ചില്ല. വീതി കുറഞ്ഞ റോഡിൽ ഗതാഗ ത കുരുക്ക് പതിവാണ്.അതെ സമയം സർക്കാർ ഏറ്റെടുത്ത സ്റ്റാച്യുവിലെ സ്ഥലം വഴി വാണിഭക്കാർ ക്ക് ദിവസവാടകക്ക് നൽകിയിരിക്കുകയാണിപ്പോൾ.
അനധികൃത വാഹന പാർക്കിംഗ്ഇവി ടെയുള്ളതിനാൽ അപകടങ്ങളും പതിവാണ്.
ആശുപത്രി റോഡിൽ നിന്നും, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും , വരുന്ന വാഹനങ്ങൾ എ റ ണാ കു ളം ഭാഗത്തേക്ക് തിരിയുമ്പോൾ ഇവിടെ നിർത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നു.