കൊച്ചി: എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) പാലാരിവട്ടം മേഖല കുടുംബസംഗമവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ സമ്മേളനവും നടന്നു. ഇടപ്പള്ളി രാഘവൻ പിള്ള സ്മാരക പാർക്കിൽ നടന്ന കുടുംബസംഗമം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.എസ് രാജു അദ്ധ്യക്ഷത വഹിച്ചു. മേഖലയിലെ മികച്ച വിദ്യാർത്ഥിയായ അനുശ്രീക്ക് സി.കെ ചന്ദ്രപ്പൻ സ്മാരക മെമെന്റോ സമ്മാനിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബിനു വർഗീസ്, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, തൃക്കാക്കര മണ്ഡലം സെക്രട്ടറി എ.പി ഷാജി, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.വി അജിത്കുമാർ, മേഖല സെക്രട്ടറി കെ.കെ ജയേഷ്, അബി.കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.