കൊച്ചി: പെട്രോൾ,​ ഡീസൽ വർദ്ധനവിന്റെ ചുവട് പിടിച്ചുള്ള വൈദ്യുത നിരക്ക് വർദ്ധനവ് ജനങ്ങളുടെ മേൽ അധികഭാരം വരുത്തി വയ്ക്കുന്നതും വിലക്കയറ്റത്തിന് ഇടയാക്കുന്നതുമാണെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുകയോ പിൻവലിക്കുകയോ വേണമെന്ന് എറണാകുളം മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എനർജി ചാർജ്ജിന് പുറമെ രണ്ട് മാസം കൂടുമ്പോൾ വൈദ്യുതി ബോർഡിന് മീറ്റ‌ർ വാടക,​ ഫിക്സ‌ഡ് ചാർജ്ജ്,​ ഡ്യൂട്ടി എന്നിനങ്ങളിൽ 1.18 കോടി വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് 156 കോടി രൂപ ലഭിക്കുന്നുണ്ട്. ഈ വരുമാനം വച്ചുകൊണ്ടാണ് വൈദ്യുതി ബോർഡ് നഷ്ട കണക്ക് നിരത്തുന്നതെന്ന് ജനറൽ സെക്രട്ടറി ടി.ജെ.എഫ് ലിയോപോൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.