ramesuari-amma-97
രാമേശ്വരിഅമ്മ

തൃപ്പൂണിത്തുറ: റിട്ട. ജില്ലാ മജിസ്‌ട്രേട്ട് പരേതനായ ടി. ശിവരാമമേനോന്റെ ഭാര്യ രാമേശ്വരി അമ്മ (97) നിര്യാതയായി. തൃപ്പൂണിത്തുറ കോടംകുളങ്ങര എളമന പരേതരായ രാമൻമേനോന്റെയും ചാക്യാട്ട് പാറുക്കുട്ടിയമ്മയുടെയും മകളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമചന്ദ്രമേനോൻ, ദിവാകരൻ (റിട്ട. പ്രൊഫസർ, തൃശൂർ കേരളവർമ്മ കോളേജ്), പരേതനായ സുധാകരൻ, ജയരാമൻ (റിട്ട. പ്രൊഫസർ, തേവര എസ്.എച്ച്‌ കോളേജ്), ശാന്ത, ബാലചന്ദ്രമേനോൻ (റിട്ട. ചീഫ് മാനേജർ, ഡൽഹി സൗത്ത് ഇന്ത്യൻ ബാങ്ക്), ഡോ. ലീല രാമമൂർത്തി (റിട്ട. പ്രിൻസിപ്പൽ, ചിന്മയ വിദ്യാലയ), മുരളീധരൻ, ശിവാനന്ദൻ (ചീഫ് മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), കൃഷ്ണദാസ് (അസിസ്റ്റന്റ് മാനേജർ, കിറ്റെക്‌സ് ഗാർമെന്റ്‌സ്), മോഹനചന്ദ്രൻ (വൈസ് പ്രസിഡന്റ്, എച്ച്.ഡി.എഫ്.സി.ബാങ്ക്, ബംഗളൂരു). മരുമക്കൾ: ശാന്ത (റിട്ട. പ്രൊഫസർ, തൃശൂർ വിമല കോളേജ് ), സരളാദേവി (എഫ്.സി.ഐ റിട്ട. അസി.മാനേജർ), ഗോപാലകൃഷ്ണൻ (ഡൽഹി), രാമമൂർത്തി (റിട്ട. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്), ശോഭ (റിട്ട. ഓഫീസർ, സിവിൽ സപ്ലൈസ്), ഗീത (അദ്ധ്യാപിക, സരസ്വതി വിദ്യാനികേതൻ), അരുണ (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എളംകുളം), സംഗീത, പരേതയായ സതി, ശാന്ത, രേഖ (ഡൽഹി).