കൊച്ചി: നാഷണൽ ആയുഷ് മിഷന് കീഴിൽ ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിൽ നോർത്ത് പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന എക്‌സ്‌റേ യൂണിറ്റിലേക്ക് അനുവദിച്ചിട്ടുള്ള എക്‌സ്‌റേ ടെക്‌നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നാളെ (വെള്ളി) രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. റേഡിയോളജിക്കൽ ടെക്‌നോളജിയിലുള്ള രണ്ട് വർഷ ഡിപ്ലോമ (ഡി.എം.ഇ അപ്രൂവ്ഡ്) ആണ് യോഗ്യത. ഉദ്യോഗാർതഥികൾ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തെളിയിക്കുന്ന ഒറിജിനൽ രേഖകളും ഒരു പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിതസമയത്ത് എറണാകുളം തമ്മനത്തുള്ള ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.