snm-poly
മാല്യങ്കര എസ്.എൻ.എം പോളിടെക്നിക്ക് കോളേജിൽ നടന്ന ഓറിയന്റേഷൻ ക്ളാസ് എച്ച്.എം.ഡി.പി സഭ സെക്രട്ടറി ടി.എസ്. ബിജിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രം എച്ച്.എം.ഡി.പി സഭ സെക്രട്ടറി ടി.എസ്. ബിജിൽ കുമാർ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ പ്രൊഫ. ടി.എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ. ശാന്തകുമാർ, ഡോ. വി.ആർ. ശശികുമാർ, സി.എസ്. ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. ആർ. രാധാകൃഷ്ണൻ ക്ളാസെടുത്തു.