പറവൂർ : പുനർജനി പറവൂരീന് പുതുജീവൻ പദ്ധതിയിൽ പ്രളയാന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് (വ്യാഴം) നാല് വീടുകൾക്ക് തറക്കല്ലിടും. തിരുവല്ല മാർത്തോമാ സഭയുടെ സാമ്പത്തിക സഹകരണത്തോടെ ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് കുരിശിങ്കൽ കിഷോറിനും ചിറ്റാറ്റുകര പഞ്ചായത്തിലെ മാണിയാലിൽ സിനോജിനും എംഫാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൂട്ടുകാട് കാട്ടുകുഴിയിൽ സന്തോഷിനും വലിയ പല്ലംതുരുത്തിലെ ജോയ് പള്ളത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്.