ashan-library
പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ നടന്ന പി. കേശവദേവ് അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി. കേശവദേവ് അനുസ്മരണവും യു.പി തല വായനാമത്സരവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ജി. ജയപാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഗീത ഗോപിനാഥ്, ഒ.ആർ. അഭിലാഷ്, ഇ.ഡി അനിൽ തുടങ്ങിയവർ സംസാരിച്ചു.