പറവൂർ : ഹിന്ദുഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി അനുമോദിച്ചത്.സമ്മേളനം അ‌ഡ്വ. ടി.ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസി‌ഡന്റ് വി.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കരിമ്പാടം ഡി.ഡി.സഭ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബി. മിഞ്ചു പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. സതീശബാബു മുഖ്യപ്രഭാഷണം നടത്തി. ടി.വി. വേണു, എം.ബി. ഗോപാലകൃഷ്ണൻ, രാജേഷ് ശാന്തി, ബാബുജി ഭട്ട്, ആർ. നാരായണൻ, കെ.കെ. സന്തോഷ്, തമ്പി മുഴങ്ങിൽ, കെ.എസ്. രാജീവ്, ഷിബു തൈത്തറ, ഗുരുദാസാനന്ദ സരസ്വതി സ്വാമി തുടങ്ങിയവർ സംസാരിച്ചു.