പറവൂർ : പറവൂർ സെന്റ് പോൾസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സിന്റെ ആഭിമുഖ്യത്തിൽ നിപ - മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്ളാസ് നടത്തി. എച്ച്.ഫോർ എച്ച് വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ ക്ളാസെടുത്തു. സെക്രട്ടറി ജോസഫ് പടയാട്ടി, ട്രഷറർ കെ.ജി. അനിൽകുമാർ, വളന്റിയർ ക്യാപ്റ്റൻ എം.കെ. ശശി, ഹെഡ്മിസ്ട്രസ് എം.ജെ. ലാലി, പി.ടി.എ പ്രസിഡന്റ് ബി. അനിൽകുമാർ, സാംകുട്ടി തുടങ്ങിയവർ‌ സംസാരിച്ചു.