പറവൂർ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സി.പി.എം പ്രകടനവും പൊതുസമ്മേളനവും നടത്തി. വടക്കേക്കരയിൽ പൊതുസമ്മേളനം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മന്നം കവലയിൽ നടന്നു.കെ.കെ. സുനിൽദത്ത് അദ്ധ്യക്ഷത വഹിച്ചു.