പറവൂർ : കൊട്ടുവള്ളിക്കാട് തറേപ്പറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് (വ്യാഴം) നടക്കും. ക്ഷേത്രം തന്ത്രി സത്യപാലൻ, മേൽശാന്തി ചെട്ടിക്കാട് സജീവ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹവനം, നാരായണീയ പരായണം, നവകം പഞ്ചഗവ്യം, വിശേഷാൽപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് അമൃതഭോജനം, വൈകിട്ട് ദീപക്കാഴ്ച, നാമജപം, മംഗാളരീതിയോടെ സമാപിക്കും.