പെരുമ്പാവൂർ: മുടക്കുഴ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശന കവാടം മുൻ സ്പീക്കർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജാൻസി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.നടപ്പാതയുടെ ഉദ്ഘാടനം അഡ്വ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.15 ലക്ഷം രൂപ ചിലവിട്ടാണ് പ്രവേശന കവാടവും, നടപ്പാതയും നിർമ്മിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം ബാബു ജോസഫ്, മുടക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത് കുമാർ, മിനി ബാബു,ഷൈമി വറുഗീസ്,പി.കെ. രാജു,പി.പി. അവറാച്ചൻ,എൻ.പി. രാജീവ്,പി.ടി. എ. പ്രസിഡന്റ് സുനിൽ.സി. കർത്ത,എച്ച്.എം.പി.വി. ശ്യാമള എന്നിവർ സംസാരിച്ചു.