പെരുമ്പാവൂർ: ജയ്ഭാരത് എൻജിനിയറിംഗ് കോളേജിലെ ബി.ടെക് ഏഴാമത് ബാച്ചിന്റെ ഡിഗ്രി ബിരുദദാന ചടങ്ങ് ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് കോളേജ് ചെയർമാൻ എ.എം. കരീം കോഴ്സ് കംപ്ലിക്ഷൻ സർട്ടിഫിക്കറ്റും പുരസ്‌ക്കാരവും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.എസ്. അഭിലാഷ് അദ്ധ്യക്ഷനായി. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.നിസാം റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സിറാജുദീൻ (എഫ്.ഒ), വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.